‘ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തിരുമാനിച്ചിരിക്കുന്നു; വിവാഹ ചിത്രങ്ങളുമായി സ്വാസിക | Actress Swasika Get married To Prem Jacob, pic went Viral

നടിയും നർത്തകിയും അവതാരകയുമായ സ്വാസിക വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. ഇൻസ്റ്റഗ്രാമിൽ വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് സ്വാസികയാണ് ഇക്കാര്യം അറിയിച്ചത് . ‘ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തിരുമാനിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്.

അടുത്ത ബന്ധങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.

‘മനംപോലെ മം​ഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്.

2009ൽ പുറത്തിറങ്ങിയ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക വെള്ളിത്തിരയിൽ എത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ ‘ഫിഡിൽ’ ആണ് ആദ്യ മലയാള ചിത്രം. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം, വാസന്തി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു. ടെലിവിഷൻ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്.

ഷൈൻ ടോം ചാക്കോ നായകനായ ‘വിവേകാനന്ദൻ വൈറലാണ്’ സ്വാസികയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

Source link

Related Articles

Latest Updates