Antony Malayalam Movie OTT Streaming Started in This Platform Where And When To Watch | Antony Movie OTT : ജോഷി-ജോജു ചിത്രം ആന്റണി ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം?

Antony OTT Platform : പൊറുഞ്ചു മറിയം ജോസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്റർ ജോഷിയും ജോജു ജോർജും വീണ്ടും ഒന്നിച്ച ചിത്രമാണ് ആന്റണി. ചിത്രത്തിൽ ജോജുവിനോടൊപ്പം കല്യാണി പ്രിയദർശനും മുഖ്യ വേഷത്തിൽ എത്തിയിരുന്നു. ഇപ്പോൾ ജോജുവിന്റെ മാസ് ആക്ഷൻ ചിത്രം ഒടിടിയിലേക്കെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയ്ക്കാണഅ ആന്റണി സിനിമയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം (ജനുവരി 12) മുതൽ ആന്റണി പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുകയാണ്.

ഡിസംബറിൽ ഒന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അവറേജിൽ താഴെയാണ് ജോഷി ചിത്രത്തിന് ബോക്സ്ഓഫീസിൽ ചലനം സൃഷ്ടിക്കാനായത്. തുടർന്നാണ് ഇപ്പോൾ ആന്റണി ഒടിടിയിലേക്കെത്തിയിരിക്കുന്നത്. ഐൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകളുടെ കീഴിൽ ഐൻസ്റ്റീൻ സാക് പോളാണ് ആന്റണി നിർമിച്ചിരിക്കുന്നത്.

ALSO READ : Annapoorani OTT : ലൗ ജിഹാദ്, മതവികാരം വ്രണപ്പെടുത്തൽ; നയന്താര ചിത്രം അന്നപൂർണി നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തു

പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർ ഈ ചിത്രത്തിലും അണിനിരക്കുന്നുണ്ട്. ചിത്രത്തിനായി ജോജു ജോർജ് മേക്കോവർ നടത്തി തന്റെ ശരീരഭാരം കുറച്ചതും സോഷ്യൽ മീഡയയിലുും സിനിമ വാർത്തകളിലും ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ ആശ ശരത്തും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, സ്റ്റിൽസ് – അനൂപ് പി ചാക്കോ, വിതരണം – ഡ്രീം ബിഗ് ഫിലിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ഷിജോ ജോസഫ് , പി ആർ ഒ – ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Source link

Related Articles

Latest Updates